കൃത്യമായി കരുതിക്കൂട്ടി ആസൂത്രണം ചെയ്താണ് തനിക്ക് നേരെ ആക്രമണം ഉണ്ടായതെന്ന് യൂണിവേഴ്സിറ്റി കോളേജില്‍ എസ്.എഫ്.ഐ നേതാക്കള്‍ കുത്തി പരിക്കേല്‍പ്പിച്ച അഖില്‍. സംഭവത്തിന് ശേഷം ആദ്യമായി മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് അഖില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
തനിക്കും സുഹൃത്തുക്കള്‍ക്കും എതിരെ അവര്‍ക്ക് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നു. ഇത് കാരണം തങ്ങളെ അക്രമിക്കുകയായിരുന്നു. യുണിവേഴ്സിറ്റി കോളേജിലെ ഇടിമുറി പേടിസ്വപ്നമാണ്.തന്നെ ഉള്‍പ്പടെ പലരേയും അവിടെ കൊണ്ടുപോയി മര്‍ദ്ദിച്ചിട്ടുണ്ടെന്നും അഖില്‍ പറഞ്ഞു. എസ്.എഫ്.ഐ നേതൃത്വത്തെ ചോദ്യം ചെയ്തതാണ് തന്നോടുള്ള വിരോധത്തിന് കാരണം.
എസ്.എഫ്.ഐ, സി.പി.എം നിയന്ത്രണത്തിലല്ല കോളേജിലെ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നത്. അവിടെ നടക്കുന്നത് ശിവരഞ്ജിത്തിന്റെയും നിസാമിന്റെയും ഏകാതിപത്യമാണെന്നും അഖില്‍ വെളിപ്പെടുത്തി.നസീമും, ശിവരഞ്ജിത്തും ഉള്‍പ്പടെയുള്ളവര്‍ നിരന്തരം മര്‍ദിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് തനിക്ക് കുത്തേറ്റത്.കോളേജിലെ സംഭവം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ല.അതിനാല്‍ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അഖില്‍ പറഞ്ഞു.
Discussion about this post