48 പായ്ക്കറ്റ് കർണാടക മദ്യവുമായി പയ്യാവൂരിൽ ഒരാൾ അറസ്റ്റിൽ. വിരാജ്പേട്ട സ്വദേശി എം.എം. അശോകയെ (46) യാണ് ശ്രീകണ്ഠപുരം എക്സൈസ് ഇൻസ്പെക്ടർ പി.എ. ജോസഫും സംഘവും അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തെത്തുടർന്ന് ഇന്ന് രാവിലെ പയ്യാവൂർ ടൗണിൽ വച്ച് പിടികൂടുകയായിരുന്നു. വീരാജ്പേട്ടയിൽ നിന്ന് ഏജന്റ് മുഖേന എത്തിക്കുന്ന മദ്യം കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇയാൾ വിൽപന നടത്താറുള്ളതായി എക്സൈസ് അധികൃതർ പറഞ്ഞു.സംശയിക്കാതിരിക്കാൻ എക്സിക്യൂട്ടീവ് വേഷത്തിലാണ് ഇയാൾ മദ്യവുമായി എത്തുന്നത്. പ്രതിയെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കും
Discussion about this post