കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി മരുന്ന് വേട്ട. രണ്ടരക്കോടിയുടെ ലഹരിമരുന്നുമായി കണ്ണൂർ സ്വദേശി പിടിയിൽ. കണ്ണൂർ കുഞ്ഞിപ്പളളി മുല്ലാലി വീട്ടിൽ ജാബിറിനെയാണ് സുരക്ഷ ഉദ്യോഗസ്ഥർ പിടികൂടിയത്. 530 ഗ്രാം എം.ഡി.എം.ഐ ആണ് ഇയാളിൽ നിന്ന് പിടികൂടിയത്.
കേസ് കൊച്ചി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോക്ക് കൈമാറിയിട്ടുണ്ട്. ഖത്തർ എയർവേയ്സ് വിമാനത്തിൽ ദോഹക്ക് ലഹരിമരുന്ന കടത്താനായിരുന്നു ശ്രമമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Discussion about this post