തട്ടിക്കൊണ്ടുപോയശേഷം മുസ്ലിം പുരുഷനെ വിവാഹം ചെയ്യാന്‍ പ്രേരിപ്പിയ്ക്കുകയും നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്ത പാകിസ്ഥാനി സിഖ് പെണ്‍കുട്ടിയെ കോടതിയ്ക്കു മുന്നില്‍ ഹാജരാക്കാന്‍ കഴിയില്ലെന്ന് പാകിസ്ഥാനി ഉദ്യോഗസ്ഥര്‍. സുരക്ഷാ കാരണങ്ങളാല്‍ ഇത് കഴിയില്ലെന്ന് നിലപാട്. ഈ പെണ്‍കുട്ടി സ്വതന്ത്രമായി സ്വന്തം ഇഷ്ടപ്രകാരം ഒരു മുസ്ലിം പുരുഷനെ വിവാഹം ചെയ്യുകയായിരുന്നു എന്നാണ് അധികൃതരുടെ ഭാഷ്യം.
ഒരു സിഖ് പുരോഹിതന്റെ മകളായ ജഗജിത് കൌറിനെയാണ് കുറച്ചുപേര്‍ ചേര്‍ന്ന് മാതാപിതാക്കളുടെയടുത്ത് നിന്ന് തട്ടിക്കോണ്ട് പോയത്. പാകിസ്ഥാനിലെ. ലാഹോറിലാണ് സംഭവം നടന്നത്. മുഹമ്മദ് ഹസ്സന് എന്നയൊരാളുമായി വിവാഹം നടത്തി മതപരിവര്‍ത്തനം ചെയ്യപ്പെട്ട ഈ കുട്ടിയെ വിട്ടുതരണമെന്നാവശ്യപ്പെട്ട് പാകിസ്ഥാനിലും ഇന്ത്യയിലുമുള്‍പ്പെടെ സിഖ് മതക്കാര്‍ സമരം ചെയ്തിരുന്നു.
ഈ കുട്ടി സ്വന്തം ഇഷ്ടപ്രകാരം ആയിഷ എന്ന പേരു സ്വീകരിച്ച് ഇസ്ലാമായി മതപരിവര്‍ത്തനം ചെയ്യപ്പെട്ടു എന്നാണിപ്പോള്‍ ഔദ്യോഗികഭാഷ്യം. ജുഡീഷ്വല്‍ മജിസ്ട്രേറ്റിനു മുന്നില്‍ ഇപ്പോള്‍ത്തന്നെ അവര്‍ രഹസ്യമൊഴി നല്‍കിയിട്ടുണ്ട് എന്നും പറയുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച ജഗജിത് കൌറിനെ നിര്‍ബന്ധമായി ഇസ്ലാമിലേക്ക് മതം മാറ്റി എന്ന് പറഞ്ഞ് ആറു പേര്‍ക്കെതിരേ പാകിസ്ഥാനി പോലീസ് കേസെടുത്തിരുന്നു.
Discussion about this post