തിരുവനന്തപുരം: വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ബിജെപി വെല്ലുവിളിയാകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. എല്‍.ഡി.എഫിനൊപ്പം ബി.ജെ.പി കൂടി ശക്തമായ എതിരാളികളായി ഉയര്‍ന്നു വരുന്നുവെന്ന് മുരളി മുന്നറിയിപ്പ് നല്കി. സി.പി.എമ്മിന്റെ പ്രവര്‍ത്തനം ബി.ജെ.പിയെ സഹായിക്കുന്നതാണെന്നാണെന്നു പറഞ്ഞ കെ മുരളീധരന് യു.ഡി.എഫ് സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും നേതൃത്വത്തിന് നല്കി.
കോഴിക്കോട് പി.ടി മധുസൂദനകുറുപ്പ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു മുന്‍ കെപിസിസി പ്രസിഡണ്ട്.
Discussion about this post