തിരുവനന്തപുരം: നിയുക്ത കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ തലസ്ഥാനത്തെത്തി. അദ്ദേഹം നാളെ ഔദ്യോഗികമായി ചുമതലയേൽക്കും.
മുൻ കേന്ദ്രമന്ത്രിയായ ആരിഫ് മുഹമ്മദ് ഖാനെ സെപ്റ്റംബർ ഒന്നാം തീയതിയാണ് കേരള ഗവർണ്ണർ ആയി നിയമിച്ചത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് നാളെ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കും. 2014ൽ ഗവർണ്ണറായി ചുമതലയേറ്റ റിട്ടയേർഡ് ജസ്റ്റിസ് പി സദാശിവത്തിന്റെ പിൻഗാമിയാണ് ആരിഫ് മുഹമ്മദ് ഖാൻ.
ഭരണഘടനാ തത്വങ്ങൾ അനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുകയാണ് തന്റെ ചുമതലയെന്ന് അദ്ദേഹം പറഞ്ഞു. മുൻ കോൺഗ്രസ്സ് നേതാവായ ഖാൻ മുത്തലാഖ് ബില്ലിൽ അടക്കം ബിജെപി സർക്കാരിനൊപ്പം നിൽക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഷാ ബാനു കേസിൽ സുപ്രീം കോടതി വിധിയെ അവഗണിച്ചതിൽ പ്രതിഷേധിച്ച് രാജീവ് ഗാന്ധി മന്ത്രിസഭയിൽ നിന്ന് രാജി വെച്ച നേതാവാണ് ആരിഫ് മുഹമ്മദ് ഖാൻ.
മുസ്ലീം വ്യക്തി നിയമം, മുത്തലാഖ് നിരോധനം എന്നീ വിഷയങ്ങളിൽ ന്യൂനപക്ഷ പ്രീണന നയം പിന്തുടരുന്ന കോൺഗ്രസ്സ് പാർട്ടിയുടെ കടുത്ത വിമർശകനാണ് ആരിഫ് മുഹമ്മദ് ഖാൻ.
Discussion about this post