പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രധാന പ്രതികളായ പിപി പ്രണവ്, സഫീര്‍ എന്നിവര്‍ കീഴടങ്ങി. ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ ഇന്ന് ഉച്ചയോടെയാണ് തിരുവനന്തപുരം സിജെഎം കോടതിയില്‍ കീഴടങ്ങിയത്.നാടകീയമായാണ് പ്രതികള്‍ കീഴടങ്ങിയത്. അറസ്റ്റ് ഒഴിവാക്കുന്നതിനായി ഇരുവരും കോടതിയിലേക്ക് ഓടി കയറുകയായിരുന്നു.ഇരുവരെയും റിമാന്‍ഡ് ചെയ്തു.
കേസില്‍ പ്രണവ് രണ്ടാം പ്രതിയും സഫീര്‍ നാലാം പ്രതിയുമാണ്. പിഎസ്സി നടത്തിയ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ഒന്നാം റാങ്കുകാരനായ പ്രണവാണ് കേസിലെ പ്രധാനി. പ്രണവിന്റെ സുഹൃത്തായ സഫീറും പൊലീസ് കോണ്‍സ്റ്റബിള്‍ ഗോകുലുമാണ് യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാവ് പ്രണവ് എന്നിവര്‍ക്ക് ഫോണിലൂടെ ഉത്തരങ്ങള്‍ എത്തിച്ചത്.പ്രതികള്‍ കീഴടങ്ങുമെന്ന വിവരം അന്വേഷണ സംഘം അറിഞ്ഞിരുന്നില്ലെന്നാണ് വിവരം.
Discussion about this post