മൂന്നു വയസ്സുകാരിയെ കെട്ടിടത്തിന്റെ ഏഴാം നിലയിൽനിന്ന് എറിഞ്ഞ് കൊലപ്പെടുത്തി. സനയ ഹതിരാമണ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. മുംബൈയിലെ കൊളാബയിലെ ഫ്ലാറ്റിലാണ് സംഭവം.പ്രതി അനിൽ ചുഗാനി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവും അനിലും സ്കൂള്‍ സുഹൃത്തുക്കളാണ്. ഇന്നലെ വൈകിട്ട് കൊല്ലപ്പെട്ട സനയാ ഹതിരാമണയുടെ വീട്ടിലെത്തിയ പ്രതി സനയയെയും സഹോദരിയെയും വീട്ടിലേക്ക് ക്ഷണിച്ചു.
ഇതനുസരിച്ച് വീട്ടിലെത്തിയ കുട്ടികളില്‍ സനയയെ എടുത്ത് റൂമിനുള്ളിലേക്ക് പോയ അനില്‍ ജനല്‍ വഴി കുട്ടിയെ താഴേയ്ക്ക് എറിയുകയായിരുന്നു.
കെട്ടിടത്തിന് താഴെ നിർത്തിയിട്ട കാറിന് മുകളിലേക്കാണ് കുട്ടി വീണത്. സെന്റ്. ജോർജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് അറസ്റ്റിലായ 45 കാരനായ അനിൽ ചുഗാനി. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
Discussion about this post