രാംജഠ് മലാനിയുടെ മരണം നിയമ സമൂഹത്തിന് നികത്തനാകാത്ത നഷ്ടമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമപരമായ കാര്യങ്ങളെ കുറിച്ചുളള വിശാലമായ അറിവിലൂടെ അദ്ദേഹത്തെ എപ്പോഴും ഓർക്കും. അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം ദു:ഖത്തിൽ പങ്കു ചേരുന്നു. പ്രമുഖ അഭിഭാഷകനെ മാത്രമല്ല ,ജീവിതത്തിൽ നിറഞ്ഞു നിന്ന ഒരു മഹാനായ മനുഷ്യനെ നഷ്ടപ്പെട്ടു.
പൊതു പ്രശ്നങ്ങളെ കുറിച്ചുളള തന്റെ കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കുന്നതിൽ രാം ജഠ് മലാനി അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നുവെന്ന് രാഷ്ട്രപതി രാം നാഥ് ഗോവിന്ദ് പറഞ്ഞു. അദ്ദേഹത്തിന്റെ മരണത്തിൽ താൻ ദു:ഖിതനാണ്. രാഷ്ട്രത്തിന് ഒരു വിശിഷ്ട അഭിഭാഷകനെ നഷ്ടപ്പെട്ടുവെന്നും രാഷ്ട്രപതി കുറിച്ചു. മന്ത്രി എന്ന നിലയിലും പാർലമെന്റ് അംഗം എന്ന നിലയൽ എന്റെ സഹപ്രവർത്തകനായ നല്ല സുഹൃത്തിനെ നഷ്ടമായതായി ഉപരാഷ്ട്രപതി വെങ്കയ്യനായിഡു പറഞ്ഞു.
അറിവും ബുദ്ധിയും കൊണ്ട് അനുഗ്രഹിക്കപ്പെട്ട രാംജഠ് മലാനി നിയമ നിർമ്മാണത്തിലും പൊതു ജീവിതത്തിലും ശ്രദ്ധേയമായ സംഭാവന നൽകിയെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ് അനുശോചിച്ചു. നിയമരംഗത്ത് രാംജഠ് മലാനി മികച്ച മാതൃകയായി തുടരുമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് അനുശോചിച്ചു.
Discussion about this post