അന്തരീക്ഷ മലിനീകരണം വര്‍ധിച്ചതോടെ ദില്ലിയില്‍ ഒറ്റ-ഇരട്ട നമ്പര്‍ വാഹന നിയന്ത്രണം വീണ്ടും തിരിച്ചുകൊണ്ടുവരുന്നു. നവംബര്‍ നാല് മുതല്‍ 15 വരെയായിരിക്കും ഒറ്റ-ഇരട്ട നമ്പര്‍ നിയന്ത്രണം ഉണ്ടാകുക. ഒറ്റസംഖ്യയില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ ഒരു ദിവസവും ഇരട്ട സംഖ്യയില്‍ അവസാനിക്കുന്നവ അടുത്ത ദിവസവും മാറിമാറി നിരത്തിലിറിക്കുന്ന രീതിയാണിത്. ഇത് മൂന്നാം തവണയാണ് ദില്ലിയില്‍ ഇത്തരത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നത്.
തലസ്ഥാനത്തെ വര്‍ധിച്ചുവരുന്ന മലിനീകരണം കുറയ്ക്കുകയാണ് നിയന്ത്രണത്തിലൂടെ ലക്ഷ്യംവെയ്ക്കുന്നത്. 2016 ല്‍ രണ്ട് തവണയായി ഗതാഗത നിയന്ത്രണം നടപ്പിലാക്കിയിരുന്നു. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ പദ്ധതി വിജയമായിരുന്നില്ല.
നിയന്ത്രണം വന്നാല്‍ ഒറ്റ തീയതികളില്‍ ഒറ്റ അക്ക രജിസ്ട്രേഷന് നമ്പരുള്ള വാഹനങ്ങള്‍ക്കും ഇരട്ട തീയതികളില്‍ ഇരട്ട അക്ക രജിസ്ട്രേഷന് നമ്പരുള്ള വാഹനങ്ങള്‍ക്കും മാത്രം സര്‍വീസ് നടത്താം. അതേസമയം പൊതുഗതാഗത സംവിധാനം പര്യാപ്തമല്ലെന്നും അതുകൊണ്ട് തന്നെപദ്ധതി നടപ്പില്‍ വരുത്തുക വെല്ലുവിളിയാണെന്ന തരത്തിലുള്ള നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്.
Discussion about this post