ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ എ ബി വി പിക്ക് ജയം . പ്രധാനസ്ഥാനങ്ങളില്‍ എബിവിപി തകർപ്പൻ ജയം നേടി.
പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ജോ. സെക്രട്ടറി സ്ഥാനങ്ങളില്‍ ആണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചത്. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എന്എസ്യു പ്രതിനിധി വിജയം നേടി. ഇത്തവണയും സമ്പൂജ്യരായി മടങ്ങാനായിരുന്നു ഇടത് വിദ്യാർത്ഥി സംഘടനകളുടെ വിധി.
ഡൽഹി സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്യപ്പെട്ട 52 കോളേജുകളിലേക്കും ഡിപ്പാർട്മെന്റുകളിലേക്കുമായി 144 ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളാണ് തയ്യാറാക്കിയിരുന്നത്. 1.44 ലക്ഷം വോട്ടർമാരുണ്ടായിരുന്ന സർവ്വകലാശാലയിൽ 40 ശതമാനമായിരുന്നു പോളിംഗ്.
മികച്ച പ്രകടനവുമായി സർവ്വകലാശാലയിൽ എ ബി വി പി ചരിത്രം ആവർത്തിച്ചപ്പോൾ പിടിച്ചു നിൽക്കാൻ എൻ എസ് യുവിന് പോലും സാധിച്ചില്ല. എസ് എഫ് ഐയും എ ഐ എസ് എഫും മറ്റ് ഇടത് വിദ്യാർത്ഥിസംഘടനകളും അടങ്ങുന്ന എ ഐ എസ് എക്ക് ദയനീയമായ തോൽവിയായിരുന്നു ഇത്തവണയും ലഭിച്ചത്.
Discussion about this post