യു.എ.ഇ.യില്‍ ചെക്ക് കേസില്‍നിന്ന് മോചിതനായ ബി.ഡി.ജെ.എസ്. നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് കേരളത്തിലെത്തും. രാവിലെ 9.15-ന് നെടുമ്പാശ്ശേരിയിലെത്തുന്ന തുഷാറിന് ബി.ഡി.ജെ.എസ്. പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കും.
ചെക്ക് കേസ് നല്കിയ തൃശ്ശൂര്സ്വദേശി നാസില്‍ അബ്ദുള്ളയ്ക്കെതിരേ തുഷാര്‍ യു.എ.ഇ.യില്‍ നിയമനടപടികളുമായി മുന്നോട്ടുപോകും. ഇക്കാരണത്താലാണ് തുഷാറിന്റെ മടക്കയാത്ര വൈകിയത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ശരിയാക്കിവരികയാണ്.
ഗൂഢാലോചന, കൃതിമരേഖ ചമയ്ക്കല്‍ എന്നിവ കാണിച്ചാണ് കേസ് നല്‍കുന്നത്. ‘ഗൂഢാലോചനയില്‍ പങ്കാളികളായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നാണ് തുഷാറിന്റെ വാക്കുകള്‍
നേരത്തേ തുഷാറിന്റെ പേരില്‍ നാസില്‍ നല്കിയ കേസ് യു.എ.ഇ. അജ്മാനിലെ കോടതി തള്ളിയിരുന്നു.
Discussion about this post