കഴിഞ്ഞ ഒരാഴ്ചയായി ഐഎസ്ആര്‍ഒ ഗവേഷകരെല്ലാം ചന്ദ്രയാൻ -2 ന്റെ വിക്രം ലാൻഡറുമായി ബന്ധപ്പെടാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സെപ്റ്റംബർ 7 അതിരാവിലെ ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശത്ത് സോഫ്റ്റ് ലാൻഡിങ് നടത്തുന്നതിനിടെയാണ് ലാൻഡറുമായി ആശയവിനിമയം നഷ്ടപ്പെട്ടത്. എന്നാൽ അവസാന വഴി എന്ന നിലയ്ക്ക് ട്രോംബെയിലെ ബാർക്കിന് വിക്രം ലാൻഡറെ ഉണർത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2 മീറ്റർ വ്യാസമുള്ള ഒരു ആന്റിനയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഭാഭാ ആറ്റോമിക് റിസേർച്ച് സെന്ററും (ബാർക്ക്) ബെംഗളരൂവിനടുത്തുള്ള ബിയാലാലുവിലുള്ള ഇന്ത്യൻ ഡീപ് സ്പേസ് നെറ്റ്‌വർക്കിന്റെ ഭാഗമായ ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എസിൽ) സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ സ്ഥാപനം വിക്രം ലാൻഡറുമായി സിഗ്നൽ സ്ഥാപിക്കാൻ ഒരു പങ്കുവഹിക്കുമെന്നാണ് അറിയുന്നത്.
കാലിഫോർണിയയിലെ ഗോൾഡ്‌സ്റ്റോൺ, സ്‌പെയിനിലെ മാഡ്രിഡ്, ഓസ്‌ട്രേലിയയിലെ കാൻബെറ എന്നിവിടങ്ങളിലെ നാസയുടെ ഡീപ് സ്പേസ് നെറ്റ്‌വർക്കുകൾക്കൊപ്പം ഇന്ത്യയിലെ ഭീമൻ ആന്റിനയും പ്രവർത്തിക്കും.
ആന്റിന ബഹിരാകാശ പേടകത്തിൽ നിന്ന് സിഗ്നലുകൾ സ്വീകരിക്കുകയും ബഹിരാകാശ നിയന്ത്രണ കേന്ദ്രത്തിൽ നിന്ന് ബഹിരാകാശ പേടകത്തിലേക്ക് കമാൻഡുകൾ കൈമാറുകയും ചെയ്യുന്നു. നിലവിലെ സാഹചര്യത്തിൽ രണ്ട് വഴികളുള്ള ആശയവിനിമയം പ്രവർത്തിക്കുന്നുണ്ട്. ചന്ദ്രയാൻ -2 ന്റെ ഓർബിറ്ററും നിയന്ത്രണ കേന്ദ്രത്തിൽ നിന്ന് ലാൻഡറിലേക്കുള്ള വൺവേയുമാണത്.
Discussion about this post