ഗോഹട്ടി: ആസാമില്‍ സിആര്‍പിഎഫ് ജവാന്‍ സഹപ്രവര്‍ത്തകര്‍ക്കുനേരെ നടത്തിയ വെടിവയ്പില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടു.നാല്‍ബാരി ജില്ലയിലെ ബാദ്രകുശി-തിഹു ഏരിയയിലാണ് സംഭവം. സംഭവത്തില്‍ നാലു സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.സിആര്‍പിഎഫ് 136 ബറ്റാലിയനിലെ സൈനികനാണ് സഹപ്രവര്‍ത്തകര്‍ക്കുനേരെ വെടിയുതിര്‍ത്തത്.
എഎസ്‌ഐ ഡി.സി.ബന്ദോളിയാണ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ നാല്‍ബാരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവയ്പ് നടത്തിയ ജവാന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ ഇയാള്‍ പരിക്കുകളോടെ രക്ഷപെട്ടു. സംഭവത്തില്‍ സിആര്‍പിഎഫ് അന്വേഷണത്തിന് ഉത്തരവിട്ടു.
Discussion about this post