മലങ്കര പള്ളി തർക്ക കേസിൽ കേരള ഹൈക്കോടതിക്ക് സുപ്രിംകോടതിയുടെ വിമർശനം. സുപ്രിംകോടതി വിധി മറകടന്ന് ഇടക്കാല ഉത്തരവ് നൽകിയ ഹൈക്കോടതി നടപടിയിലാണ് വിമർശനം.
മലങ്കര സഭയുടെ 1934ലെ ഭരണഘടന പ്രകാരം പള്ളികളുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്സ് വിഭാഗത്തിന് സുപ്രിംകോടതി നൽകിയിരുന്നു. ഇതിനെതിരെ യാക്കോബായ വിഭാഗം നൽകിയ ഹർജിയിൽ ഹൈകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഇരു കൂട്ടർക്കും മാറിമാറി പ്രാർഥനകൾ നടത്താമെന്നാണ് ഹൈക്കോടതി വിധിച്ചത്.
ഈ വിധി എന്തടിസ്ഥാനത്തിലാണെന്ന് സുപ്രീംകോടതി ചോദിച്ചു. സുപ്രിംകോടതി വിധിയെ മറികടക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി ആവർത്തിച്ചു. സുപ്രിംകോടതി വിധി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണ്. കേരളവും ഇന്ത്യൻ സംസ്ഥാനമാണെന്ന് ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് എം.ആർ ഷാ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
Discussion about this post