നഷ്ടത്തിലായ വാഹന വിപണിയെ കരകയറ്റുകയെന്ന ലക്ഷ്യത്തോടെ വാഹനങ്ങളുടെ ജി.എസ്.ടി 28 ൽ നിന്ന് 18 ശതമാനമാക്കി കുറയ്ക്കാനൊരുങ്ങി കേന്ദ്രം. എന്നാൽ കേന്ദ്രത്തിന്റെ തീരുമാനത്തെ ശക്തമായി എതിർത്ത് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ രംഗത്തെത്തി.ഇതുവഴി രാജ്യത്ത് ഈ വര്‍ഷം മാത്രം 50,000 കോടിയുടെ നികുതിനഷ്ടമുണ്ടാകുമെന്നാണ് കണക്ക്. അത് തങ്ങളുടെ കണക്കില്‍പ്പെടുത്തരുതെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം.
സെപ്തംബർ 20 ന് ഗോവയിൽ ചേരുന്ന ജി.എസ്.ടി കൗൺസിലിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകുക. കേന്ദ്രത്തിന്റെ തീരുമാനത്തെ യോഗത്തിൽ എതിർക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.
പത്തുശതമാനം ജി.എസ്.ടി. കുറയ്ക്കുക വഴി വാഹനങ്ങളുടെ ഓണ്‍ റോഡ് വിലയില്‍ എട്ടു ശതമാനം വരെ കുറവ് വരും. അതുവഴി വില്പനമാന്ദ്യത്തിന് അറുതി വരുത്താമെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ കാര്‍-ഇരുചക്ര വാഹനവില്പനയില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഏതാണ്ട് 35 ശമാനമാണ് ഇടിവ്.
കാര്‍-ഇരുചക്ര വിപണിമാന്ദ്യത്തില്‍നിന്ന് കരകയറാന്‍ ജി.എസ്.ടി. കുറയ്ക്കുകയെന്ന ആശയം ധനമന്ത്രാലയമാണ് മുന്നോട്ടുവെച്ചത്. ഇതിനെപ്പറ്റി പഠിക്കാന്‍ നിയോഗിച്ച ജി.എസ്.ടി. ഫിറ്റ്‌മെന്റ് കമ്മിറ്റിയാണ് ജി.എസ്.ടി. 28-ല്‍നിന്ന് 18 ആക്കുക വഴി 50,000 കോടിയുടെ നികുതിനഷ്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ട് നല്‍കിയത്.
വാഹനങ്ങളുടെ കാലാവധി നീട്ടി ഉത്തരവിറക്കിയതും പഴയ വാഹനം പൊളിക്കുന്നതിനുള്ള നടപടി ലളിതമാക്കിയതും പുതിയ വാഹന രജിസ്‌ട്രേഷന് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചതുമെല്ലാം വാഹന വിപണിയെ ഉണര്‍ത്തുന്നതിനുള്ള നടപടികളായിരുന്നു
Discussion about this post