പിഎസ്സി പരീക്ഷാ ക്രമക്കേട് അന്വേഷണം സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒരു വിഭാഗം ഉദ്യോഗാര്‍ത്ഥികളാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കൊല്ലം, മലപ്പുറം സ്വദേശികളായ ഉദ്യോഗാർഥികളാണ് ഹർജി നല്‍കിയിരിക്കുന്നത്.
സംസ്ഥാന ഏജന്‍സി അന്വേഷിച്ചാല്‍ കേസ് തെളിയില്ലെന്നും അതിനാല്‍ കേന്ദ്ര ഏജന്‍സി തന്നെ അന്വേഷിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ മുന്‍ എസ്എഫ്ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ പൊലീസ് കോണ്‍സ്റ്റബിള്‍ ബറ്റാലിയനിലേക്കു നടന്ന പരീക്ഷയിലാണ് സിബിഎ അന്വേഷണാവശ്യം ഉയർന്നിരിക്കുന്നത്.
നേരത്തെ പിഎസ്സിക്ക് ജനങ്ങള്‍ക്കിടയിലുണ്ടായിരുന്ന വിശ്വാസ്യത വീണ്ടെടുക്കണമെങ്കില്‍ സമീപകാലത്തെ നിയമങ്ങളെക്കുറിച്ചെങ്കിലും കാര്യക്ഷമമായ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ ക്രമക്കേട് കേസിലെ നാലാം പ്രതി ഡി.സഫീറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി ഈ നിരീക്ഷണം നടത്തിയിരുന്നത്.
Discussion about this post