‘ഗർഭ നിരോധന ഉറകളുടെ പ്രധാന്യം ഇന്ന് നമ്മെ ഓർമിപ്പിക്കുന്നു,മോദിയുടെ ജന്മദിനം’ പാക്കിസ്ഥാൻ സാങ്കേതിക വകുപ്പ് മന്ത്രിയുടെ ട്വീറ്റ് വിവാദമാകുന്നു. പാക്കിസ്ഥാനികൾ തന്നെ പോസ്റ്റിനെ എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്. ചൗധരിയുടെ ട്വീറ്റിന് താഴെ പൊങ്കാലയാണ്.
Today reminds us the importance of contraceptives #ModiBirthday
— Ch Fawad Hussain (@fawadchaudhry) September 17, 2019
ബാലിശമായ ട്വീറ്റിനെതിരെ പാക്കിസ്ഥാനികൾ നിരവധി കമ്മന്റാണ് ഇട്ടിരിക്കുന്നത്.’ ഇത് തമാശ അക്കൗണ്ട് ആണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ’.. ‘ഈ സർക്കാർ എന്തൊരു നാണക്കേടാണെന്ന് ഇന്ന് നമ്മെ ഓർമിപ്പിക്കുന്നു. യഥാർത്ഥത്തിൽ അവരുടെ ജോലികൾ ശരിയായി ചെയ്യുന്നതിന് പകരം കുട്ടികളെ പോലെ നമ്മുടെ അയൽവാസിയെ അപമാനിക്കുന്നുവെന്ന് ‘ഒരാൾ കമ്മന്റ് ചെയ്തു.
മ’ന്ത്രിയുടെ പരാമർശം അവിശ്വസനീയമാണ്. മനസ്സിനെ ഞെട്ടിക്കുന്നു.മന്ത്രി രാജ്യത്തിന് തന്നെ അപമാനമാണെന്ന്’ മറ്റൊരാൾ വ്യക്തമാക്കി. ‘ഫവാദ് നിങ്ങളുടെ വാക്കുകൾ അറപ്പുളവാക്കുന്നതാണ്. നിങ്ങൾ വഹിക്കുന്ന മന്ത്രിപദവിയുടെ അന്തസ്സ് കാത്ത് സൂക്ഷിക്കാൻ ശ്രമിക്കുക , ആരെങ്കിലും പ്രധാമന്ത്രി ഇമ്രാനെ കുറിച്ചാണ് പറയുന്നതെങ്കിൽ അത് നിങ്ങളിൽ വെറുപ്പുണ്ടാക്കുമെന്ന് ഉറപ്പാണ്’.
‘ഫവാദ് നിങ്ങൾ ഒരു മന്ത്രിയെപ്പോലെ പെരുമാറാൻ പഠിക്കുക.നിങ്ങൾ പാക്കിസ്ഥാനിയാണെന്ന് ദിവസേന തെളിയിക്കേണ്ട ആവശ്യമില്ല’ തുടങ്ങിയ കമ്മന്റുകൾ നിറയുകയാണ്.
Discussion about this post