കേദാർനാഥ്: കരസേനാ മേധാവി ബിപിൻ റാവത്ത് കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി. ഭാര്യ മധുലിക റാവത്തിനൊപ്പമാണ് അദ്ദേഹം ക്ഷേത്രദർശനം നടത്തിയത്. ഇരുവരും മഹാദേവന് നേർച്ച കാഴ്ചകൾ അർപ്പിച്ചു.മഹാവിഷ്ണു ക്ഷേത്രമായ ബദരീനാഥിലും കരസേനാ മേധാവി കുടുംബസമേതം ദർശനം നടത്തും.
കഴിഞ്ഞ മെയ് മാസത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേദാർനാഥിൽ ദർശനം നടത്തിയിരുന്നു. കേദാർനാഥ് ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തിയ മോദി ക്ഷേത്രത്തിന് സമീപത്തെ വിശുദ്ധ ഗുഹയിൽ പതിനേഴ് മണിക്കൂർ നീണ്ട ധ്യാനത്തിൽ മുഴുകിയിരുന്നു. ഉത്തരാഖണ്ഡിലെ ചാർ ധാം തീർത്ഥാടന സർക്യൂട്ടിന്റെ ഭാഗമായ ബദരീനാഥ് ക്ഷേത്രത്തിലും തുടർന്ന് അദ്ദേഹം ദർശനം നടത്തിയിരുന്നു.
Discussion about this post