രാവിലെ എഴുന്നേറ്റ് ചായ കുടിച്ചില്ലെങ്കിൽ ആ ദിവസം തന്നെ മോശമായി എന്ന് ചിന്തിക്കുന്നവരാണ് നമ്മൾ. കാരണം ഒരു ദിവസത്തേയ്ക്കുള്ള ഉന്മേഷം നമുക്ക് ലഭിക്കുന്നത് രാവിലെ കുടിയ്ക്കുന്ന ഈ ചായയിൽ നിന്നാണ്. ഒരു ദിവസം ഒന്നിൽ കൂടുതൽ ചായ കുടിയ്ക്കുന്നവരും ഉണ്ട്.നമ്മുടെ ഈ ചായ പ്രേമം കൊണ്ടുതന്നെ ഇന്ന് വിപണയിൽ പല തരത്തിലുള്ള ചായകളും ലഭ്യമാണ്.
എന്നാൽ ചായ പ്രേമികളെ ഞെട്ടിപ്പിച്ചു കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം ഒരു വാർത്ത പുറത്തുവന്നത്. ചായപ്പൊടിയിൽ നമ്മുടെ ജീവൻ അപകടത്തിലാക്കുന്ന മാരക രാസവസ്തുക്കൾ ഉണ്ടെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ചായക്കടകളിലും ഹോട്ടലുകളിലും നടത്തിയ പരിശോധനയിൽ ആയിരുന്നു ഈ കണ്ടെത്തൽ. ഇതോടെ വീട്ടമ്മമാരും ആശങ്കയിലായിട്ടുണ്ട്. നമ്മൾ ഉപയോഗിക്കുന്ന ചായപ്പൊടിയിലും മായം ഉണ്ടോയെന്നാണ് ഇവരുടെ ആശങ്ക. ഈ ആശങ്ക പരിഹരിക്കാൻ ഒരു മാർഗ്ഗമുണ്ട്.
നമ്മൾ ഉപയോഗിക്കുന്ന ചായപ്പൊടിയിൽ മായമുണ്ടോയെന്ന് എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും. ഇതിനായി ലിറ്റ്മസ് പേപ്പർ മാത്രമാണ് വേണ്ടത്. ലിറ്റ്മസ് പേപ്പറിൽ അൽപ്പം ചായപ്പൊടി എടുത്ത ശേഷം അതിലേക്ക് മൂന്നോ നാലോ തുള്ളി വെള്ളം ഒഴിക്കുക. പിന്നീട് അൽപ്പ നേരം ഇങ്ങിനെ വയ്ക്കുക. ഇതിന് ശേഷം ചായപ്പൊടി ലിറ്റ്മസ് പേപ്പറിൽ നിന്നും മാറ്റണം.
ചായപ്പൊടിയിൽ മായം കലർന്നിട്ടില്ല എങ്കിൽ പേപ്പറിൽ നിറം പിടിച്ചിട്ടുണ്ടാകില്ല. മറിച്ച് മായം ഉണ്ടെങ്കിൽ പേപ്പറിലും നിറം കാണും. മായം കണ്ടെത്താൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ അനുശാസിക്കുന്ന രീതിയാണ് ഇത്.
Discussion about this post