ന്യൂഡൽഹി: ട്വന്റി-20 ലോകകപ്പ് വിജയത്തിന് ശേഷം പ്രധാനമന്ത്രിയെ സന്ദർശിച്ച ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈ ചിത്രങ്ങൾക്കിടയിൽ ഏറെ ക്യൂട്ട് ആയ ഒരു ചിത്രമാണ് ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ബുമ്രയും ഭാര്യ സഞ്ജന ഗണേശനും മോദിയെ സന്ദർശിച്ചതിന് ശേഷം അദ്ദേഹത്തോടൊപ്പം പകർത്തിയ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അവരോടൊപ്പം ബുമ്രയുടെ മകൻ അംഗദും ഉണ്ടായിരുന്നു.
ചിത്രത്തിൽ മോദിയുടെ കയ്യിലാണ് കുഞ്ഞു ബുമ്ര ഇരിക്കുന്നത്. ചിത്രം എടുക്കുന്നതിനിടയിലും ക്യാമറയിലേക്ക് നോക്കാതെ കുഞ്ഞിനെ കളിപ്പിച്ചുകൊണ്ടിരിക്കുകയാണ് മോദി. ബുമ്രയും സഞ്ജനയും ഫോട്ടോയ്ക്ക് പോസ് ചെയതിരിക്കുന്നത് കാണാം. എന്നാൽ, അംഗത്തിന്റെ കയ്യിൽ പിടിച്ച് അവനെ കൊഞ്ചിക്കുന്ന തിരക്കിലാണ് മോദി.
സഞ്ജനയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ട് തന്നെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തു. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. അംഗദിനൊപ്പം മോദിജി തിരക്കിലാണ് എന്നായിരുന്നു ഒരു കമന്റ്. മോദിജി മുത്തച്ഛനായുള്ള നിമിഷത്തിൽ ജീവിക്കുന്നു എന്നാണ് മറ്റൊരു കമന്റ്. പ്രധാനമന്ത്രിയുടെ ഷോൾഡറിൽ കയ് വച്ച ഒരേയൊരു വ്യക്തി അംഗദ് ആയിരിക്കും, അംഗദ് എല്ലാ ലൈംലൈറ്റും കവരുന്നു… ഇങ്ങനെ പോകുന്നു കമന്റുകൾ.
Discussion about this post