പിച്ചിലെ മണ്ണിന്റെ രുചി എന്തായിരുന്നു?: രോഹിത്തിനോട് പ്രധാനമന്ത്ര
ന്യൂഡൽഹി:ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് കിരീടം നേടിയ ശേഷം മത്സരം നടന്ന കെൻസിങ്ടൺ ഓവലിലെ പിച്ചിൽ നിന്ന് മണ്ണെടുത്ത് കഴിക്കുന്ന രോഹിത് ശർമയുടെ ദൃശ്യങ്ങൾ വൈറലായിരുന്നു.ആ നിമിഷം അനുഭവിക്കുക മാത്രമാണ് ഞാന്‍ ചെയ്തിരുന്നത്. ഒന്നും മുന്‍കൂട്ടി തീരുമാനിച്ചതായിരുന്നില്ല. ആ പിച്ചാണ് ഞങ്ങള്‍ക്ക് ലോകകപ്പ് സമ്മാനിച്ചത്. ആ പ്രത്യേക പിച്ചില്‍ കളിച്ചാണ് ഞങ്ങള്‍ മത്സരം വിജയിച്ചത്. ആ ഗ്രൗണ്ടും പിച്ചും ജീവിതകാലം മുഴുവനും എന്റെ ഓര്‍മ്മയിലുണ്ടാവും. അതുകൊണ്ടുതന്നെ അതിന്റെ ഒരു ഭാഗം എന്നോടൊപ്പം എപ്പോഴും വേണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അങ്ങനെയൊരു ആഘോഷത്തിന് പിന്നിലെ വികാരം അതായിരുന്നുവെന്നായിരുന്നു രോഹിത്തിന്റെ പ്രതികരണം.
ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്രമോദിയും പിച്ചിലെ മണ്ണ് രുചിച്ചതിനെ കുറിച്ച് ആരാഞ്ഞിരിക്കുകയാണ്.രോഹിത് ശർമയോട് പിച്ചിലെ മണ്ണിന്റെ രുചി എന്തായിരുന്നുവെന്ന് ചോദിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ടീം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡൽഹിയിലെ ലോക് കല്യാൺ മാർഗിലുള്ള വസതിയിൽ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ഈ സന്ദർശനത്തിനിടെയായിരുന്നു രോഹിത്തിനോടുള്ള മോദിയുടെ ചോദ്യം. പുഞ്ചിരിയായിരുന്നു ഇതിനുള്ള മറുപടി
Discussion about this post