ന്യൂഡൽഹി: ട്വന്റി-20 ലോകകപ്പ് വിജയത്തിന് ശേഷം ഡൽഹിയിൽ വിമാനമിറങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തി സന്ദർശിച്ചതിന് ശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്. രാവിലെയോടെ അദ്ദേഹത്തിന്റെ വസതിയിലെത്തിയ താരങ്ങൾ ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ച പ്രഭാത ഭക്ഷണവും കഴിച്ചു. ഇപ്പോഴിതാ താരങ്ങളും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച്ചയിലെടുത്ത ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയുടെയും പരിശീലകൻ രാഹുൽ ദ്രാവിഡിന്റെയും കയ്യുകളെ ചേർത്ത് പിടിച്ച് എന്നാൽ, ലോകകപ്പ് ട്രോഫിയിൽ സ്പർശിക്കാതെ താരങ്ങൾക്കൊപ്പം ചിത്രത്തിൽ സ്പർശിക്കാതെ നിൽക്കുന്ന ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.
ഇരുവരും ചേർന്ന് ലോകകപ്പ് ട്രോഫി മോദിയ്ക്ക് നൽകിയെങ്കിലും ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ അദ്ദേഹം തയ്യാറായില്ല. പകരം രാഹുൽ ദ്രാവിഡിന്റെയും രോഹിത് ശർമയുടെയും കയ്യുകൾ ചേർത്ത് പിടിച്ച് അദ്ദേഹം ഫോട്ടോയ്ക്ക് പോസ് ചെയ്തു.
ഫോട്ടോ പുറത്ത് വന്നതോടെ നിരവധി പേരാണ് പ്രധാനമന്ത്രിയെ പ്രശംസിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. ലോകകപ്പ് സ്വന്തമാക്കിയവരെ ബഹുമാനിക്കുകയാണ് മോദി ചെയ്തതെന്ന് പലരും അഭിപ്രായപ്പെട്ടു.
Discussion about this post