മരട് ഫ്ലാറ്റ് കേസില്‍ കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയത് അപ്രതീക്ഷിത തിരിച്ചടി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇടപെടല്‍ ചൂണ്ടിക്കാട്ടി സുപ്രിം കോടതി വിധി നടപ്പാക്കുന്നത് വൈകിപ്പിക്കാനുള്ള നീക്കമാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണത്തോടെ ഇല്ലാതായത് എന്നാണ് വിലിരുത്തല്‍. താമസക്കാരുടെ പ്രതിഷേധത്തെ മുന്‍നിര്‍ത്തി വിഷയത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ ഇടപെടിക്കാനുള്ള നീക്കം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് നടന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മരട് ഫഌറ്റ് സംബന്ധിച്ചുള്ള സര്‍വ്വകക്ഷി യോഗത്തില്‍ പ്രശ്നപരിഹാരം തേടി മുഖ്യമന്ത്രിയും ഗവര്‍ണറും കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായി ഫോണില്‍ സംസാരിച്ചിരുന്നു.ഇതിന് മറുപടിയായി വിഷയത്തില്‍ ഈ ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടില്ലെന്ന് മന്ത്രി പ്രകാശ് ജാവദേകര്‍ ഇന്ന് അറിയിക്കുകയായിരുന്നു. വിഷയത്തിലെ സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി കൊണ്ടായിരുന്നു കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയത്.
താമസക്കാരുടെ പ്രതിഷേധത്തിന്റെ മറവില്‍ നിയമലംഘനം മറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ നിരീക്ഷണം. വിഷയത്തില്‍ കേസുമായി മുന്നോട്ട് പോകേണ്ടത് സംസ്ഥാന സര്‍ക്കാരാണ. വിഷയത്തില്‍ തല്ക്കാലം ഇടപെടില്ല. താമസക്കാരെ ഒഴിപ്പിക്കുന്നതിലുള്ള ആശങ്ക കേന്ദ്രസര്‍ക്കാരിനുണ്ട്. എന്നാല്‍ താമസക്കാരുടെ ഈ പ്രശ്നം മുന്‍നിര്‍ത്തിയുള്ള നിയമലംഘനം അനുവദിക്കാനാവില്ല. നിയമലംഘകരായ നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടി പ്രഖ്യാപിക്കാതെ എല്ലാം കേന്ദ്രസര്‍ക്കാരിന്റെ മുന്നില്‍ വെച്ച് രക്ഷപ്പെടാനുള്ള ശ്രമം സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നുണ്ടോ എന്ന് സംശയമുണ്ട്. സര്‍വ്വകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി കൃത്യമായ നിലപാട് പ്രഖ്യാപിക്കുകയായിരുന്നു വേണ്ടത്. നിയമലംഘകര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു ആദ്യം ചെയ്യേണ്ടത്. കോടതി ആവശ്യപ്പെട്ടാല്‍ മാത്രം നിലപാട് വ്യക്തമാക്കാമെന്നും കേന്ദ്ര പരിസ്ഥതി മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, മരട് ഫ്ളാറ്റ് കേസ് അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതും സംസ്ഥാന സര്‍ക്കാര്‍ നിലപാടിന് തിരിച്ചടിയായി. മരട് പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന ഹര്‍ജിയും അടിയന്തിരമായി പരിഗണിക്കാനാവില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സുപ്രീംകോടതി മാറ്റിവെച്ചത്. മരട് ഫ്ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കണമെന്നും ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനു മുമ്പ് പാരിസ്ഥിതിക പഠനം നടത്തണമെന്നും ആവശ്യപ്പെട്ട് സമീപ വാസിയാണ് ഹര്‍ജി നല്‍കിയത്.
മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കണമെന്നും ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനു മുമ്പ് പാരിസ്ഥിതിക പഠനം നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
മരടില്‍ നിയമവിരുദ്ധമായി നിര്‍മ്മിച്ച ഫ്ലാറ്റുകള്‍ക്ക് സമീപം താമസിക്കുന്ന അഭിലാഷ് എംജി എന്നയാളായിരുന്നു സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയത്. കായലുകള്‍ക്കു സമീപമാണ് ഈ ഫ്ലാറ്റുകള്‍ സ്ഥിതി ചെയ്യുന്നത്. ഇവ പൊളിക്കുമ്പോഴുള്ള മാലിന്യം എന്തു ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തമായ ധാരണയില്ല. മാലിന്യങ്ങള്‍ സംസ്കരിക്കുന്നത് പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന വിധത്തിലാകുമോ എന്നും പരിശോധിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഏതെങ്കിലും വിദഗ്!ധ ഏജന്‍സിയെക്കൊണ്ട് പരിസ്ഥിതി ആഘാതപഠനം നടത്തണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
ഫ്ലാറ്റ് പൊളിക്കുന്നതുമൂലം പരിസ്ഥിതിക്ക് ഏതെങ്കിലും കോട്ടം വരികയാണെങ്കില്‍ അതു പരിഹരിക്കാനുള്ള ചെലവ് ഫ്ലാറ്റ് നിര്‍മ്മാതാക്കളില്‍ നിന്ന് ഈടാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും കക്ഷി ചേര്‍ത്തായിരുന്നു ഹര്‍ജി. മന്ത്രാലയത്തിന്റെ അഭിപ്രായം കൂടി കേട്ടശേഷമേ ഫ്ലാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനത്തില്‍ എത്താവൂ എന്നും റിട്ട് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
്.
Discussion about this post