ബിജെപിയും, ബജ് രംഗ് ദളും ഐഎസിൽ നിന്നും പണം കൈപ്പറ്റുന്നുവെന്ന വിവാദ പരാമർശത്തിൽ കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിനെതിരെ കുരുക്ക് മുറുകുന്നു. ബിജെപി ദിഗ് വിജയ് സിങ്ങിനെതിരെ ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ബിജെപി പ്രവർത്തകനും അഭിഭാഷകനുമായ രാജേഷ് കുമാർ ആണ് മാനനഷ്ടക്കേസ് പ്രത്യേക കോടതിയിൽ നൽകിയത്. അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് സമർ വിശാൽ കേസ് അടുത്ത ഒക്ടോബർ ഒൻപതിന് പരിഗണിക്കും.
ദിഗ് വിജയ് സിങ്ങ് ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് ബിജെപിയും ,ബജ് രംഗ് ദളും പാക്കിസ്ഥാൻ ചാര സംഘടനയായ ഐഎസിൽ നിന്നും പണം കൈപ്പറ്റുന്നുവെന്ന് ആരോപിച്ചത്. ഇത് നിരവധി ചാനലുകളിൽ സംപ്രേക്ഷണം ചെയ്യുകയും ചെയ്തിരുന്നു. വളരെയധികം വേദനിപ്പിക്കുന്നതായിരുന്നു സിങ്ങിന്റെ വാക്കുകൾ. ബിജെപിയെ അപമാനിക്കുന്നതിനാണ് ഇത്തരത്തിലൊരു പരാമർശം സിങ്ങ് നടത്തിയതെന്ന് ബിജെപി പ്രവർത്തകൻ പരാതിയിൽ ആരോപിച്ചു.
Discussion about this post