ചന്ദ്രയാൻ 2 ലെ വിക്രം ലാൻഡർ പ്രവർത്തനരഹിതമാകാൻ മണിക്കൂറുകൾ മാത്രം. ആശയ വിനിമയം പുന: സ്ഥാപിക്കാനുളള അവസാനഘട്ട ശ്രമത്തിലാണ് ഐഎസ്ആർഒ. ചന്ദ്രയാൻ 2ന്റെ ഭാഗമായുളള വിക്രം ലാൻഡറും പ്രഗ്യാൻ റോവറിന്റെയും ബാറ്ററിയുടെ ആയുസ് നാളെ വരെയാണ് ഉളലത്. ഐഎസ്ആർ ഒ ആശങ്കയിലാണ്. വിക്രം ലാൻഡർ ഇടിച്ചിറങ്ങിയ ഭാഗത്തെ ചാന്ദ്ര പകൽ നാളെ അവസാനിക്കും. ഇതോടെ ലാൻഡറിൽ ഘടിപ്പിച്ചിരിക്കുന്ന സോളാർപാനലിന് സൗരോർജ്ജം ലഭ്യമാകില്ല.
ഇവിടുത്തെ താപനില 240 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. ഈ താപനിലയിൽ പ്രഗ്യാൻ റോവർ പ്രവർത്തന രഹിതമാകും. ഈ സാഹചര്യത്തിൽ ലാൻഡറുമായുളള ബന്ധം പുന: ്സ്ഥാപിക്കാനുളള ശ്രമങ്ങൾ ഐഎസ്ആർഒ അവസാനിപ്പിച്ചേക്കും.
ഭൂമിയിലെ 14 ദിനങ്ങളാണ് ലാൻഡറിനും റോവറിനും ആയുസ് കണക്കാക്കിയിരുന്നത്. ഇത് ഒരു ചാന്ദ്രദിനമാണ്. ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള അവസാനഘട്ട ശ്രമങ്ങളിലേക്ക് കടക്കവെ പിന്തുണ നൽകിയവർക്ക് ഐഎസ്ആർഒ നന്ദി പറഞ്ഞു. ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ സ്വപ്നങ്ങൾക്ക് ഊർജമേകി മുന്നോട്ടു പോകാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഐഎസ്ആർഒ പറഞ്ഞു.
Discussion about this post