കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ പ്രതിയുടെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി. കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി അസം സ്വദേശി അമിറുൽ ഇസ്ലാം നൽകിയ ഹർജി തള്ളി കൊണ്ടാണ് ഹൈക്കോടതി വിധി വന്നിരിക്കുന്നത് . ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് അപ്പീൽ തള്ളിയത്. അപൂർവ്വത്തിൽ അപൂർവ്വവും ക്രൂരവും ആയ കൊലപാതകം എന്ന വിചാരണ കോടതിയുടെ വിധി ഹൈകോടതി അംഗീകരിക്കുകയായിരുന്നു.
2016 ഏപ്രിൽ 28നാണ് പെരുമ്പാവൂർ സ്വദേശിയും നിയമ വിദ്യാർത്ഥിനിയുമായ ജിഷ കൊല്ലപ്പെടുന്നത്. കനാൽ പുറമ്പോക്കിലെ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കടന്നാണ് പ്രതി ആമിറുൽ കൊലപാതകം നടത്തിയത്. അതിക്രൂരമായ ബലാത്സംഗത്തിനിരയായാണ് ജിഷ കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. 38 മുറിവുകളാണ് യുവതിയുടെ ശരീരത്തിലുണ്ടായിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് 2016 ജൂണിൽ പ്രതിയെ പിടികൂടിയത്.
എന്നാൽ താൻ നിരപരാധിയാണെന്നും, തെളിവുകൾ പോലീസ് കെട്ടിച്ചമച്ചതാണെന്നും, ജിഷയെ പരിചയമില്ലെന്നും തന്നെ പിടികൂടിയ ശേഷമാണ് പോലീസ് ശാസ്ത്രീയ തെളിവുകൾ ഉണ്ടാക്കിയതെന്നും അതിനാൽ തന്നെ വെറുതെ വിടണമെന്നുമായിരുന്നു അമിറുൾ ഇസ്‌ലാം ഹർജിയിൽ ആവശ്യപ്പെട്ടത്.
Discussion about this post