തിരുവനന്തപുരം: കേരളത്തിൽ മിൽമയിൽ ജോലി ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതാണ് അതിനായുള്ള സുവാർണ്ണാവസരം. കേരളത്തിലെ വിവിധ ജില്ലകളിൽ ടെറിട്ടറി സെയിൽസ് ഇൻ ചാർജ് ആയോ അല്ലെങ്കിൽ സംസ്ഥാന അടിസ്ഥാനത്തിൽ ഏരിയ സെയിൽസ് മാനേജറായോ മിൽമയിൽ ജോലി അവസരങ്ങളുണ്ട്. രണ്ട് ജോലികളിലേക്കായി ആകെ അഞ്ച് ഒഴിവുകളാണ് നിലവിലുള്ളത്. അപേക്ഷിക്കേണ്ട അവസാന തിയ്യതി മെയ് 31 ആണ്.
ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷകൾ കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻറെ സൈറ്റിൽ ലഭ്യമാണ്. മെയ് 31 വരെയാണ് അപേക്ഷാ സമയം. ആദ്യഘട്ടത്തിൽ ഒരു വർഷത്തേക്കായിരിക്കും അപ്പോയിൻമെൻറ്
ഏരിയ സെയിൽസ് മാനേജർ (ASM) – ഒന്ന് (കേരളം)
ടെറിട്ടറി സെയിൽസ് ഇൻ ചാർജ് (TSI) ആകെ ഒഴിവുകൾ – 4 (കാസർകോട്, കണ്ണൂർ, ഇടുക്കി, കൊല്ലം ജില്ലകളിൽ ഓരോന്ന് വീതം)
ഏരിയ സെയിൽസ് മാനേജർ (യോഗ്യത, ശമ്പളം)
സെയിൽസിൽ 7 വർഷത്തെ അനുഭവസമ്പത്ത് നേടിയ എംബിഎ ബിരുദധാരി ആയിരിക്കണം
എഫ്എഫ്സിജി മേഖലയിൽ അനുഭവസമ്പത്തുള്ളവർക്ക് മുൻഗണന
സെയിൽസ് മേഖലയിൽ കഴിവുള്ള വ്യക്തിയായിരിക്കുകയും സെയിൽസ് ക്വാട്ട നേടിയതായി ട്രാക്ക് റെക്കോഡ് ഉണ്ടായിരിക്കുകയും വേണം
മാനേജ്മെൻറ്, ലീഡർഷിപ്പ് സ്കില്ലുകൾ ഉണ്ടായിരിക്കണം
വാർഷിക ശമ്പളം: 7.5 ലക്ഷം മുതൽ 8.4 ലക്ഷം വരെ, ഇതിന്
പുറമോ ടിഎ, ഡിഎ, ഇൻസെൻറീവ് എന്നിവ ലഭിക്കും
ടെറിട്ടറി സെയിൽസ് ഇൻ ചാർജ് (യോഗ്യത, ശമ്പളം)
എംബിഎ ബിരുദം അല്ലെങ്കിൽ ഡെയറി ടെക്നോളജിയിലോ ഫുഡ് ടെക്നോളജിയിലോ ബിരുദം
സെയിൽസിൽ മിനിമം 2 വർഷത്തെ അനുഭവസമ്പത്ത് ആവശ്യമാണ്.
എഫ്എംസിജി മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും.
വാർഷിക ശമ്പളം – 2.5 ലക്ഷം രൂപ മുതൽ 3 ലക്ഷം രൂപ വരെ
മിൽമ നോട്ടിഫിക്കേഷൻ
അപേക്ഷിക്കേണ്ടതെങ്ങനെ(www.cmd.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് ഈ രണ്ട് ഒഴിവുകളിലേക്കും അപേക്ഷ സമർപ്പിക്കേണ്ടത്. 2024 മാർച്ച് 14ന് നോട്ടിഫിക്കേഷൻ പുറത്തുവന്ന സമയത്ത് അപേക്ഷിച്ചിരുന്നവർ ഇത്തവണ വീണ്ടും അപേക്ഷിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്കായി www.cmd.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക.
Discussion about this post