തലയ്ക്ക് അഞ്ച് ലക്ഷം രൂപ സർക്കാർ വിലിയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് പിടിയിൽ. മാവോയിസ്റ്റ് നേതാവ് ഗോഖര ഗഞ്ചുവാണ് പിടിയിലായത്. ജാർഖണ്ഡിലെ ഛത്ര ജില്ലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
ഛത്രയിലെ ജജ് വാരിയ ഗ്രാമത്തിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. സംസ്ഥാന പോലീസും ,സെൻട്രൽ റിസർവ്വ് പോലീസ് സേനയും നടത്തിയ സംയുക്ത നീക്കത്തിലാണ് ഗഞ്ചു പിടിയിലായത്.
Discussion about this post