സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി. മുരളീധരൻ . കേന്ദ്ര പദ്ധതികൾ സ്വന്തം ലേബലൊട്ടിച്ച് മേനി നടിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്ന് വി. മുരളീധരൻ കുറ്റപ്പെടുത്തി. പള്ളിത്തർക്കത്തിൽ വിശ്വാസികൾക്കൊപ്പം, ശബരിമലയിൽ വിധിക്കൊപ്പം, മരടിൽ സമവായം ഇതാണ് സർക്കാർ നിലപാട്. ഇരട്ടതാപ്പിന്റെ അപ്പോസ്തലൻ ആണ് പിണറായി വിജയനെന്നും മുരളീധരൻ പറഞ്ഞു.
കിഫ്ബിയിൽ ഓഡിറ്റ് വേണ്ട എന്ന് പറയുന്നത് അഴിമതി മറച്ചുവെക്കാനാണ്. കണ്ണൂർ വിമാനത്താവളത്തിന് ഓഡിറ്റ് വേണ്ട എന്ന് പറയുന്നത് എന്തിനാണ്? സിഎജി പരിശോധിച്ചാൽ ആകാശം ഇടിയുമോ?എന്നും അദ്ദേഹം ചോദിച്ചു.വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
അതേസമയം ശബരിമല വിമാനത്താവളത്തിന് മറവിൽ നടക്കുന്നത് വനം കയ്യേറ്റക്കാരെ സഹായിക്കലാണെന്ന് വി. മുരളീധരൻ പറഞ്ഞു. കയ്യേറ്റക്കാർ ഭൂമി വിട്ടുകൊടുക്കാനുള്ള വലിയ അഴിമതിയാണ് നടക്കുന്നത്. .
Discussion about this post