തലശ്ശേരി: തലശ്ശേരി ബ്രണ്ണൻ കോളേജിൽ ലഹരി തലയ്ക്ക് പിടിച്ച എസ് എഫ് ഐക്കാർ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അഴിഞ്ഞാടി. എ ബി വി പിയുടെ കൊടിമരം അക്രമത്തിനിടെ എസ് എഫ് ഐക്കാർ തകർത്തു. സ്ഥലകാല ബോധം നഷ്ടപ്പെട്ടവരെ പോലെ പെരുമാറിയ എസ് എഫ് ഐക്കാർ യൂണിറ്റ് പ്രസിഡന്റ് വരുൺ ,സെക്രട്ടറി അക്ഷയ് എന്നിവരുടെ നേതൃത്വത്തിൽ പിക്കാസും കയറും ഉപയോഗിച്ച് കൊടിമരം തകർക്കുകയായിരുന്നു.
യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ അക്രമം പൊതുസമൂഹത്തിൽ ചർച്ചാ വിഷയമായപ്പോൾ കേരളത്തിലെ എല്ലാ ക്യാമ്പസുകളിലും ജനാധിപത്യത്തിനായി മുറവിളി ഉയർന്നിരുന്നു. തുടർന്ന് ബ്രണ്ണൻ കോളേജിൽ എ ബി വി പി കൊടിമരം ഉയർത്തിയത് പ്രിസിപ്പാൾ ഫൽഗുനൻ നേരിട്ടെത്തി പിഴുത് മാറ്റിയിരുന്നു. ഇതിനെതിരെ സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ പ്രകടനമായെത്തിയ എ ബി വി പി പ്രവർത്തകർ സ്ഥാപിച്ച കൊടിമരമാണ് ഇന്ന് എസ് എഫ് ഐക്കാർ പിഴുതെറിഞ്ഞത്. സംഭവത്തിൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് എ ബി വി പി നേതൃത്വം അറിയിച്ചു.
Discussion about this post