ചന്ദ്രയാൻ 2 ഓർബിറ്ററിന്റെ പ്രവർത്തനം മുൻ നിശ്ചയിച്ചത് പോലെ തന്നെ നടക്കുന്നുണ്ടെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. ആദ്യഘട്ട ട്രയൽ വിജയകരമായി പൂർത്തിയാക്കിയ ഓർബിറ്റർ പരീക്ഷണങ്ങൾ കൃത്യമായി നടത്തുന്നുണ്ടെന്ന് ഐഎസ്ആർഒ അറിയിച്ചു.വിക്രം ലാൻഡറിന് എന്ത് പറ്റി എന്നതിനെ കുറിച്ച് ദേശീയ തലത്തിലെ വിദഗ്ദരും ഇസ്രോ ശാസ്ത്രജ്ഞരും ചേർന്നുളള പ്രത്യേക സമിതി വിലയിരുത്തുന്നുണ്ട്.
വിക്രം ലാൻഡർ ഇറങ്ങേണ്ടിയിരുന്ന സ്ഥലത്തിന്റെ ചിത്രങ്ങൾ എടുത്തുവെന്ന് നാസ സ്ഥിതീകരിച്ചിട്ടുണ്ട്. വിക്രമിന്റെ ലാൻഡിങ്ങ് സ്ഥാനത്തിന്റെ ചിത്രങ്ങൾ എൽആർഒ പകർത്തി. ഇതിനെ കുറിച്ച് വിദഗ്ദ സംഘം പഠിച്ചു കൊണ്ടിരിക്കുകയാണ്.വിക്രമിന്റെ ചിത്രങ്ങൾ പതിഞ്ഞിട്ടുണ്ടോ എന്ന ചിത്രങ്ങൾ പഠിച്ച ശേഷം മാത്രമാണ് സ്ഥിതീകരിക്കാനാവുക.
Discussion about this post