വാഗാ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന നല്കിയ ഈദ് ഉപഹാരങ്ങള്‍ പാക്ക് സൈനിക ഉദ്യേഗസ്ഥര്‍ നിരസിച്ചു. ഇതിനുപുറമേ പന്ത്രണ്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് പാക്കിസ്ഥാന് വിസ നിഷേധിക്കുകയും ചെയ്തു.
സമാധാന ചര്‍ച്ചകള്‍ പുനഃരാരംഭിക്കാമെന്ന ഇന്ത്യപാക്ക് പ്രധാനമന്ത്രിമാരുടെ ധാരണയ്ക്ക് വെല്ലുവിളിയായി അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുണ്ടായ സംഭവവികാസങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ വിള്ളല്‍ വീഴ്ത്തിയിരിക്കുകയാണ്.പ്രശ്നപരിഹാരത്തിന് ഇന്ത്യ മുന്നോട്ടുവന്നാല്‍ സഹകരിക്കാമെന്ന് പാക്ക് ഹൈക്കമ്മീഷന് അബ്ദുള്‍ ബാസിത് അറിയിച്ചു.
Discussion about this post