ഇന്റര്‍നെറ്റില്‍ ബഹു പങ്കാളിത്തം നടപ്പാക്കുനനതിന് അനുകൂലമായ ഇന്ത്യന്‍ നിലപാടിനെ പ്രകീര്‍ത്തിച്ച് അമേരിക്ക. ഇന്റര്‍നെറ്റിന്റെ ഉര്‍ജ്ജസ്വലത ഉറപ്പുവരുത്താന്‍ ഈ തീരുമാനം സഹായകരമാകുമെന്ന് യുഎസ് അറിയിച്ചു. ഇന്റര്‍നെറ്റ് കോ ഓപ്പറേഷന്‍സ് ഫോര്‍ അസൈന്‍ഡ് നെയിംസ് ആന്റ് നമ്പേഴ്സിന്റെ യോഗത്തിലാണ് ബഹു പങ്കാളിത്തത്തെ പിന്തുണച്ചുകൊണ്ടുള്ള പ്രഖ്യാപനം കേന്ദ്ര വാര്‍ത്താ വിനിമയ വകുപ്പു മന്ത്രി രവി ശങ്കര്‍ പ്രസാദ് നടത്തിയത്.
ഇന്റര്‍നെറ്റിലെ ബഹു പങ്കാളിത്തം എല്ലാ ഭൂപ്രദേശങ്ങളിലും സമൂഹങ്ങളിലും എത്തണം എന്നതിനാണ് കേന്ദ്ര മന്ത്രി ഊന്നല്‍ നല്‍കിയത് എന്ന് യുഎസിന്റെ സാമ്പത്തിക, ഊര്‍ജ്ജ്, പരിസ്ഥിതി കാര്യ അണ്ടര്‍ സെക്രട്ടറി കാതറിന് എ നൊവേലി പറഞ്ഞു.
പൊതുസംവിധാനമായ ഇന്റര്‍നെറ്റിനെ നിയന്ത്രിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്കാന് ലോകത്തിന്റെ ഏതൊരു കോണിലിരിക്കുന്ന വ്യക്തിക്കും സാധിക്കുമെന്നതാണ് ബഹു പങ്കാളിത്തത്തിന്റെ പ്രാധാന്യം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്റര്‍നെറ്റിന്റെ വ്യാപ്തിയില്‍ ഉണ്ടാകുന്ന പത്തു ശതമാനം വര്‍ദ്ധനവ് അതതു രാജ്യത്തിന്റെ മോത്തം സാമ്പത്തിക വളര്‍ച്ചയില്‍ രണ്ടു ശതമാനം വര്‍ദ്ധനവുണ്ടാക്കുമെന്നും അവര്‍ പറഞ്ഞു.
Discussion about this post