അഫ്ഗാൻ സുരക്ഷാസേന നടത്തിയ വ്യോമാക്രമണത്തിൽ 23 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കാണ്ഡഹാർ പ്രവിശ്യകളായ ഗസ്നി, ബാഡ്ഗിസ് എന്നിവിടങ്ങളിൽ നടന്ന ആക്രമണത്തിലാണ് തീവ്രവാദികൾ കൊല്ലപ്പെട്ടതെന്ന് അഫ്ഗാൻ വാർത്താ ഏജൻസിയായ ഖാമ ന്യൂസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
കാണ്ഡഹാറിൽ നടന്ന ആക്രമണത്തിൽ പത്ത് താലിബാൻ തീവ്രവാദികൾ കൊല്ലപ്പെടുകയും രണ്ട് തീവ്രവാദികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്നി പ്രവിശ്യയിലെ അൻഡാർ ജില്ലയിൽ നടന്ന വ്യോമാക്രമണത്തിൽ മൂന്ന് തീവ്രവാദികളും ബാലാ മുർഗാബ് ജില്ലയിൽ പത്ത് തീവ്രവാദികളും കൊല്ലപ്പെട്ടതായുമാണ് റിപ്പോർട്ട്.
Discussion about this post