ആലപ്പുഴ;അരൂരിലും കോന്നിയിലും ഹിന്ദു സ്ഥാനാര്‍ത്ഥികളെ എല്ല പാര്‍ട്ടികളും പരിഗണിക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കോന്നിയിലും അരൂരിലും ഭൂരിപക്ഷ സമുദായത്തില്‍ പെടുന്ന സ്ഥാനാര്‍ത്ഥികളെ പരിഗണിക്കണം. അരൂരില്‍ ഹിന്ദു സ്ഥാനാര്‍ത്ഥി വേണമെന്നത് ഭൂരിപക്ഷ സമുദായത്തോടുള്ള മര്യാദയാണ്. കോന്നിയിലും ഹിന്ദുക്കളാണ് ഭൂരിപക്ഷമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വട്ടിയൂര്‍ക്കാവില്‍ ബിജെപി കുമ്മനം രാജശേഖരനെയും, മഞ്ചേശ്വരത്ത് കെ സുരേന്ദ്രനെയും സ്ഥാനാര്‍ത്ഥികളായി ബിജെപി പരിഗണിക്കണം. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന് മത്സരിച്ചാല്‍ വിജയസാധ്യതയുണ്ടെന്നും, മഞ്ചേശ്വരത്ത് ബിജെപി ശക്തമായതിനാല്‍ പൊരിഞ്ഞ പോരാട്ടം തന്നെ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ എടാ, പോടാ ശൈലി മാറ്റണമെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post