ഹൂസ്റ്റൺ: ഏഴ് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി ടെക്സാസിലെ ഹൂസ്റ്റണിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടുത്തെ എണ്ണ കമ്പനി മേധാവികളുമായി കൂടിക്കാഴ്ച നടത്തി. ലോകത്തിന്റെ ഊർജ്ജ തലസ്ഥാനമായ ഹൂസ്റ്റണിൽ എത്തിയിട്ട് ഊർജ്ജത്തെ കുറിച്ച് സംസാരിക്കാതെ പോകാൻ കഴിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടിക്കാഴ്ച വിജയകരമായിരുന്നു എന്നും ഊർജ്ജ മേഖലയിലെ പരസ്പര സഹകരണത്തിന്റെ ആവശ്യകത ചർച്ചയായെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
It is impossible to come to Houston and not talk energy!
Had a wonderful interaction with leading energy sector CEOs. We discussed methods to harness opportunities in the energy sector.
Also witnessed the signing of MoU between Tellurian and Petronet LNG. pic.twitter.com/COEGYupCEt
— Narendra Modi (@narendramodi) September 22, 2019
ടെല്യൂറിയൻ, പെട്രോനെറ്റ് കമ്പനികളുമായി ഊർജ്ജ സഹകരണ മേഖലയിൽ ധാരണാ പത്രങ്ങളിൽ ഒപ്പ് വെച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി. വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കറും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും ചർച്ചകളിൽ പങ്കെടുത്തു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഹൗഡി മോഡി പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. അമ്പതിനായിരത്തിൽ പരം ആളുകൾക്ക് ഇരിക്കാനുള്ള സംവിധാനമടക്കം എല്ലാ സജ്ജീകരണങ്ങളും തയ്യാറായി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് പങ്കെടുക്കുന്ന പരിപാടി ജനപങ്കാളിത്തം കൊണ്ടും അസൂത്രണ മികവ് കൊണ്ടും ചരിത്രത്തിൽ ഇടം നേടുമെന്നാണ് വിലയിരുത്തൽ.
Discussion about this post