ഹൂസ്റ്റൺ: സ്വച്ഛ് ഭാരത് പദ്ധതിയുടെ ആദർശം സദാ പിന്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഹൗഡി മോഡി’ പരിപാടിയിൽ പങ്കെടുക്കാൻ ഹൂസ്റ്റണിലെത്തിയപ്പോഴായിരുന്നു ലോകത്തെ അമ്പരപ്പിച്ച മോദിയുടെ പ്രവൃത്തി.
ഹൂസ്റ്റണിലെ ജോർജ് ബുഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മോദിക്ക് സ്വാഗതമോതി യുഎസ് ഉദ്യോഗസ്ഥ നൽകിയ പൂച്ചെണ്ട് അദ്ദേഹം സുരക്ഷാ ജീവനക്കാരനെ ഏൽപ്പിച്ചു. അതിനിടെ പൂച്ചെണ്ടിൽ നിന്ന് ഒരു പൂവ് താഴേക്കു വീണു. ചുറ്റിലും നിന്നവരെ അമ്പരപ്പിച്ചു കൊണ്ട് മോദി ആ പൂവ് കയ്യിലെടുക്കുകയും സുരക്ഷാ ഉദ്യോഗസ്ഥനു കൈമാറുകയും ചെയ്തു. ദൃശ്യങ്ങൾ വീഡിയോയിലൂടെ തത്സമയം കണ്ട സാമൂഹ്യ മാദ്ധ്യമങ്ങൾ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ശുചിത്വ ബോധവും വിനയവും ഏറ്റെടുക്കുകയായിരുന്നു.
#WATCH United States: PM Narendra Modi arrives in Houston, Texas. He has been received by Director, Trade and International Affairs, Christopher Olson and other officials. US Ambassador to India Kenneth Juster and Indian Ambassador to the US Harsh Vardhan Shringla also present. pic.twitter.com/3CqvtHkXlk
— ANI (@ANI) September 21, 2019
എന്താണ് ഇന്ത്യയെന്നും എന്താണ് മോദിയെന്നും ലോകത്തിനു മുന്നിൽ പ്രകടമാക്കുകയായിരുന്നു പ്രധാനമന്ത്രിയുടെ പ്രവൃത്തിയെന്ന് സോഷ്യൽ മീഡിയ അഭിപ്രായപ്പെട്ടു. സ്വച്ഛ് ഭാരത് പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനു മോദിക്ക് ഗ്ലോബൽ ഗോൾകീപ്പേഴ്സ് പുരസ്കാരം നൽകാനിരിക്കുകയാണ്. അതേറ്റു വാങ്ങാൻ കൂടി യു എസിലെത്തിയ പ്രധാനമന്ത്രി അക്ഷരാർത്ഥത്തിൽ തന്റെ ആദർശം ലോകത്തിന് വെളിപ്പെടുത്തുകയായിരുന്നു. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സും ഭാര്യയും സ്ഥാപിച്ച ബിൽ ആന്‍ഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനാണ് അദ്ദേഹത്തിന് പുരസ്കാരം നൽകുന്നത്. വാക്കും പ്രവൃത്തിയും തമ്മിൽ വേർതിരിവ് കാട്ടുന്നതല്ല താനെന്ന മോദിയുടെ പ്രഖ്യാപനമാണ് യു എസിൽ കണ്ടതെന്ന് ട്വിറ്ററിൽ ഒരാൾ കുറിച്ചു.
ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യത്തിന് മികച്ച പിന്തുണയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സ്വച്ഛ് ഭാരത് പദ്ധതി ഇന്ത്യയിൽ നൽകുന്നതെന്ന് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ അഭിപ്രായപ്പെട്ടു. ശുചിത്വമില്ലായ്മ മൂലം ഉണ്ടാകുന്ന രോഗങ്ങൾ നിമിത്തം പ്രതിവർഷം ലോകമെമ്പാടും അഞ്ച ലക്ഷത്തോളം കുട്ടികളാണ് മരണത്തിന് കീഴടങ്ങുന്നത്. ഈ സാഹചര്യത്തിൽ ജനസംഖ്യയുടെ കാര്യത്തിൽ ലോകത്ത് രണ്ടാമതുള്ള ഇന്ത്യയുടെ പുരോഗതി മികച്ച സന്ദേശമാണ് ലോകത്തിന് നൽകുന്നതെന്നും സംഘടന വ്യക്തമാക്കുന്നു.
2014 ഒക്ടോബർ 2ന് സ്വച്ഛ് ഭാരത് പദ്ധതി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം ഇന്ത്യയിൽ പത്ത് കോടിയോളം ശൗചാലയങ്ങളാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. സമ്പൂർണ്ണ ശുചിത്വം എന്ന ലക്ഷ്യം കൈവരിക്കാൻ ലോകത്തിലെ മറ്റ് രാഷ്ട്രങ്ങൾക്ക് പ്രചോദനമാകുന്നതാണ് സ്വച്ഛ് ഭാരത് പദ്ധതിയെന്നും ഫൗണ്ടേഷൻ വിലയിരുത്തുന്നു.
Discussion about this post