ലഖ്‌നോ: അയോധ്യകേസില്‍ മുന്‍ യു.പി മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ കല്യാണ്‍ സിങ്ങിന് സി.ബി.ഐ പ്രത്യേക കോടതിയുടെ സമന്‍സ്. സെപ്തംബര്‍ 27ന് ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് കല്യാണ്‍ സിങ്ങിന് സമന്‍സ് അയച്ചിരിക്കുന്നത്. ബി.ജെ.പി മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, എം.എം ജോഷി, ഉമ ഭാരതി എന്നിവര്‍ക്കും കോടതി സമന്‍സ് അയച്ചിരുന്നു.
കല്യാണ്‍ സിങ്ങിന് സമന്‍സ് നല്‍കണമെന്ന് ആവശ്യപ്പെട്ട് സെപ്തംബര്‍ ഒമ്പതിന് സി.ബി.ഐ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.
രാജസ്ഥാന്‍ ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് കല്യാണ്‍ സിങ്ങിന് സമന്‍സ് നല്‍കിയിരിക്കുന്നത്. ഈ മാസം ആദ്യമാണ് കല്യാണ്‍ സിങ് ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞത്. ഭരണഘടനാ പരിരക്ഷ ഉള്ളതിനാലാണ് ഗവര്‍ണര്‍ പദവിയിലിരുന്നപ്പോള്‍ കല്യാണ്‍ സിങ്ങിനെ ചോദ്യം ചെയ്യാതിരുന്നത്.
Discussion about this post