ആലപ്പുഴ വള്ളിക്കുന്നത്ത് വീട്ടമ്മയെ ബാലാത്സംഗം ചെയ്യുകയും നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍.വള്ളിക്കുന്ന് മേഖലാ കമ്മറ്റിയംഗം സുനീഷ് സിദ്ദിഖാണ് അറസ്റ്റിലായത്. വീട്ടമ്മയെ പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് ഇവ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചുവെന്നും വീട്ടമ്മ പോലിസില്‍ നല്കിയ പരാതിയില്‍ പറയുന്നു. വിവരം പുറത്ത് പറയരുതെന്നും കൊന്ന് കളയുമെന്നും ഇയാള്‍ പിന്നീട് വീട്ടമ്മയെ ഭീഷണിപ്പെടുത്തി. ഇതോ തുടര്‍ന്നാണ് പോലിസിന് പരാതി നല്‍കിയതെന്ന് പോലിസിന് നല്കിയ മൊഴിയില്‍ വീട്ടമ്മ വ്യക്തമാക്കി
ഇന്ന് ഉച്ചയോടെയായിരുന്നു അറസ്റ്റ്. നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് പറഞ്ഞു. വൈദ്യപരിശോധന ഉള്‍പ്പടെ പൂര്‍ത്തിയാക്കിയ ശേഷമാണ് പോലിസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഡിവൈഎഫ്ഐ അനുഭാവിയും, പ്രവര്‍ത്തകനും മാത്രമാണ് സുനീഷ് സിദ്ദിഖ് എന്നാണ് ഡിവൈഎഫ്ഐയുടെ വിശദീകരണം. ചുമതലകളൊന്നും ഇയാള്‍ക്ക് ഇല്ലെന്നും ഡിവൈഎഫ്ഐ ജില്ല കമ്മറ്റി പ്രസ്താവനയില്‍ പറയുന്നു.
Discussion about this post