ജയ്പൂർ: രാജസ്ഥാനിലെ ഭിൽവാരയിൽ അർ എസ് എസ് ശാഖയ്ക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ പ്രായപൂര്‍ത്തിയാകാത്ത ആറ് പേർ ഉൾപ്പെടെ പതിമൂന്ന് പേർ പോലീസിന്റെ പിടിയിലായി. ജൂൺ 23ന് ഗാന്ധി പാർക്കിലെ ശാഖയ്ക്ക് നേരെയായിരുന്നു ആക്രമണം.
വൈകുന്നേരം 6.00 മണിക്കും 7.00 മണിക്കും ഇടയിൽ ശാഖ നടക്കവെ അർമാൻ എന്നയാളുടെ നേതൃത്വത്തിലെത്തിയ ഇരുപത്തഞ്ച് പേരോളം അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് എഫ് ഐ ആറിൽ പറയുന്നു. ക്രിക്കറ്റ് ബാറ്റ്, സ്റ്റമ്പ്, മറ്റ് ആയുധങ്ങൾ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം.
അക്രമം നടക്കുന്ന വിവരമറിഞ്ഞ് കൂടുതല്‍ സ്വയംസേവകര്‍ സ്ഥലത്തെത്തിയതോടെ, അക്രമികള്‍ കടന്നുകളഞ്ഞു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ അമാന്‍, അയാന്‍, ആബിദ് ഹുസൈന്‍, മുഹമ്മദ് റഫീഖ്, ഇസ്രത് അലി, ഷാഹിദ് ഖാന്‍ എന്നിവരും പ്രായപൂര്‍ത്തിയാകാത്ത പ്രതികളും പിടിയിലായി.
കലാപം, അന്യായമായി സംഘം ചേരല്‍, മനപ്പൂര്‍വമുള്ള ആക്രമണം, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയ്ക്ക് ശ്രമം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്നും ഭീംഗഞ്ച് പോലീസ് അറിയിച്ചു.
Discussion about this post