2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ന്തൃത്വം നല്‍കുന്ന സഖ്യത്തിനുണ്ട്ായ വിജയം ഇന്ത്യയിലുണ്ടാകാനിരിക്കുന്ന വിപ്ലവത്തന്റെ തുടക്കമാണെന്ന് വിഎച്ച്പി. 2020ഓടെ ഇന്ത്യ ഹിന്ദു രാഷ്ട്രമാകുമെന്ന് വിഎച്ച്പി നേതാവ് അശോക് സിംഗാള്‍. സായി ബാബയെ സന്ദര്‍ശിച്ച സമയത്ത് 2020ഓടെ ഇന്ത്. ഹിന്ദു രാഷ്ട്രമാകുമെന്നും 2030ഓടെ ലോകമുഴുവനും ഹിന്ദുത്വം വ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ വിപ്ലവത്തിന് ആരംഭം കുറിച്ചതായാണ് താന്‍ കരുതുന്നത് എന്നും സിംഗാള്‍ പറഞ്ഞു.
800 വര്‍ശത്തെ അടിമത്വത്തിനാണ് മോദി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വിജയം അന്ത്യം കുറിച്ചിരിക്കുന്നത്. ഈ വിപ്ലവം ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്നതില്ല. ലോകത്തിനു തന്നെ പുതിയ പ്രത്യയശാസ്ത്രം പരിചയപ്പെടുത്തുന്ന ഒന്നായിരിക്കും അതെന്നും അദ്ദേഹം അറിയിച്ചു.
മുന്‍ ആര്‍എസ്എസ് മേധാവി കെഎസ് സുദര്‍ശന്റെ ജീവിതത്തേയും പ്രവര്‍ത്തനങ്ങളേയും പറ്റിയുള്ള പുസ്തകത്തിന്റെ പ്രകാശന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post