കേന്ദ്ര സർക്കാർ കോർപ്പറേറ്റ് നികുതി കുറച്ചതിന്റെ നേട്ടം രണ്ടാമത്തെ വ്യാപാര ദിനത്തിലും തുടരുന്നു. നരേന്ദ്ര മോദി സർക്കാരിന്റെ കുതിപ്പിനൊപ്പം ഓഹരി ഉയരുന്നുവെന്നാണ ്വിപണി നൽകുന്ന സൂചന. സെൻസെക്സ് 1075.41 പോയന്റ് ഉയർന്ന് 39090.03ലും നിഫ്റ്റി 329.20 പോയന്റ് നേട്ടത്തിൽ 11,603.40ലുമാണ് അവസാനിച്ചത്. ബിഎസ്ഇയിലെ 1647 കമ്പനികളുടെ ഓഹരികൾ് നേട്ടത്തിലും 951 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എഫ്എംസിജി, ഇന്ഫ്ര, വാഹനം, ബാങ്ക്, ലോഹം, ഊർജം തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐടി, ഫാർമ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.
2020ഓടെ സെൻസെക്സ് എക്കാലത്തെയും ഉയർന്ന നേട്ടം എത്തിപ്പിടിക്കുമെന്നാണ് ബ്രോക്കിങ് ഹൗസുകളുടെ വിലയിരുത്തുന്നത്.
ബിപിസിഎൽ, ബജാജ് ഫിനാൻസ്, ഐഷർ മോട്ടോഴ്സ്, ഐഒസി, എൽആന്റ്ടി, ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, ഐടിസി, ബ്രിട്ടാനിയ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി സുസുകി, എസ്ബിഐ തുടങ്ങിയ കമ്പനികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Discussion about this post