ഹൂസ്റ്റണിൽ നടന്ന ‘ ഹൗഡി മോദി’ പരിപാടിയെ പ്രശംസിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഉപദേഷ്ടാവ് പ്രശാന്ത് കിഷോർ. ഇത് ജനാധിപത്യത്തിനൊപ്പം മോദിയുടെ ഗംഭീര വിജയമാണെന്ന് പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തു.
ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രിയ്ക്ക് അമേരിക്കൻ പ്രസിഡന്റിനെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞത്. ഇത് മോദിയെ സംബന്ധിച്ച് മികച്ച വിജയമായി കാണണമെന്ന് പ്രശാന്ത് പറഞ്ഞു. രാഷ്ട്രീയ തത്രജ്ഞനായ പ്രശാന്ത് കിഷോർ ഇപ്പോൾ മമതയുടെ വിശ്വസ്താനാണ്്്.
Discussion about this post