ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ വോട്ടിങ് റിസള്‍ട്ടുകളും പുറത്ത് വന്നിരിക്കുകയാണ്.പുരസ്കാരത്തിനുള്ള അവസാന അവസാന റൌണ്ടില്‍ ഇടം പിടിച്ചത് അര്‍ജന്റീനയുടെ ബാഴ്സലോണ താരം ലയണല്‍ മെസി ഹോളണ്ടിന്റെ ലിവര്‍പൂള്‍ താരം വിര്‍ജില്‍ വാന്‍ഡെയ്ക്, പോര്‍ച്ചുഗല്‍ നായകനും യുവന്റസ് സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരായിരുന്നു.
.
എന്നാല്‍ ലയണല്‍ മെസി മികച്ച മൂന്ന് താരങ്ങളായി തെരഞ്ഞെടുത്ത് വോട്ട് ചെയ്തത് സാദിയോ മാനെ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഡി ജോങ് എന്നിവര്‍ക്കാണ് .
ℹ️ Full breakdown of voting results here: https://t.co/k4PksekZaJ#TheBest | #FIFAFootballAwards pic.twitter.com/cymNNO4lft
— FIFA (@FIFAcom) September 23, 2019
എന്നാല്‍ മെസി റൊണാള്‍ഡോയ്ക്ക് വോട്ട് ചെയ്തപ്പോള്‍ തിരിച്ച് റൊണാള്‍ഡോ വോട്ട് ചെയ്ത മികച്ച മൂന്ന് താരങ്ങളുടെ കൂട്ടത്തില്‍ മെസി ഇല്ല . റൊണാള്‍ഡോയുടെ വോട്ട് കിട്ടിയത് യുവന്റസിലെ സഹ താരമായ മത്യാസ് ഡി ലിറ്റ്, ഡി ജോങ്, എംബാപ്പെ എന്നിവര്‍ക്കാണ്. വാന്‍ ഡെയ്ക്കാകട്ടെ മെസി, ലിവര്‍പൂളിലെ സഹ താരങ്ങളായ മുഹമ്മദ് സല, മാനെ എന്നിവര്‍ക്കാണ് വോട്ട് ചെയ്തിരിക്കുന്നത്.
https://twitter.com/FIFAcom/status/1176233465123090432
വോട്ടിങ് കഴിഞ്ഞതോടെ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരത്തിന് മെസി അര്‍ഹനായി. 46 പോയിന്റുകള്‍ നേടിയാണ് മെസി നേടിയത്. രണ്ടാം സ്ഥാനത്തുള്ള വാന്‍ ഡെയ്ക്ക് 38 പോയിന്റുകളും നേടി. അതേസമയം മൂന്നാംസ്ഥാനത്തെത്തിയ റൊണാള്‍ഡോ 36 പോയിന്റുകളാണ് ലഭിച്ചത്.
Discussion about this post