ചൊവ്വാഴ്ച ആരംഭിക്കുന്ന വര്‍ഷകാല സമ്മേളനത്തില്‍ ഭൂമി ഏറ്റെടുക്കല്‍ ബില്‍ അവതരിപ്പിച്ചേക്കില്ലെന്ന് സൂചന. ബില്‍ സംബന്ധിച്ച് സമവായമുണ്ടാകാത്തതിനാലാണ് വിജ്ഞാപനം വൈകിപ്പിക്കാനുള്ള തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബില്‍ പരിഗണിക്കുന്ന പാര്ലമെന്ഞരിന്റെ സംയുക്തസമിതി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടാഴ്ചത്തെ സമയം കൂടി ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.ഇതിനാല്‍ ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാരിനു സാധിക്കില്ല. ഇതിനു പുറമേ ബീഹാര്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് നേരിടുന്ന ബില്‍ സര്‍ക്കാര്‍ തയ്യാറാകില്ലെന്നാണ് വിലയിരുത്തല്‍.
Discussion about this post