കൊച്ചി: ഇതര മതസ്ഥരെ പ്രേമം നടിച്ചും സമര്‍ദങ്ങളിലൂടെയും ഇസ്ലാം മതത്തില്‍ ചേര്‍ക്കുന്ന സംഭവങ്ങള്‍ക്കു പിന്നില്‍ സംഘടിതശക്തികളുണ്ടെന്ന ആരോപണം ഉയര്‍ത്തി കത്തോലിക്ക കോണ്‍ഗ്രസ്. ഇത്തരം സംഭവങ്ങള്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും അന്വേഷിക്കണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് കേന്ദ്രസമിതി ആവശ്യപ്പെട്ടു. കോഴിക്കോട് കൃസ്ത്യന്‍ പെണ്‍കുട്ടിയെ ജ്യാൂസ് നല്കി പീഡീപ്പിച്ച് ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മതം മാറ്റാന്‍ ശ്രമിച്ച സംഭവം വാര്‍ത്തയായതിന് പിറകെയാണ് കത്തോലിക്ക കോണ്‍ഗ്രസ് ഈ ആവശ്യവുമായി രംഗത്തെത്തിയത്.
ഇന്ത്യയിലെ എല്ലാ ഇടവകകളില്‍ നിന്നും ഇത്തരത്തില്‍ ചൂഷണത്തിനു വിധേയരായ പെണ്‍കുട്ടികളുടെ ലിസ്റ്റ് എടുക്കാനും ഇത്തരം സംഘടിതനീക്കങ്ങള്‍ക്കെതിരേ വ്യക്തമായ ബോധവത്കരണം നടത്താനും പിഒസിയില്‍ ചേര്‍ന്ന കത്തോലിക്കാ കോണ്‍ഗ്രസ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.ഇത്തരം സംഭവങ്ങള്‍ ആശങ്ക ഉളവാക്കുന്നു. ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്കുന്ന മതസ്വാതന്ത്ര്യവും പൗരാവകാശങ്ങളും ദുര്‍വിനിയോഗം ചെയ്യപ്പെടുകയാണ്.
ക്രിമിനല്‍ ഭാവമുള്ള മതതീവ്രവാദത്തിനു അറുതി വരുത്താന്‍ ശക്തമായ നീക്കം ഉണ്ടാവണം. നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് ഇവിടെ നടക്കുന്നതെന്നും, പെണ്‍കുട്ടികളെ പീഡിപ്പിച്ചും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതം മാറ്റുന്ന രീതിയില്‍ ആശങ്കയുണ്ടെന്നും സമിതി വ്യക്തമാക്കുന്നു.
Discussion about this post