ഡൽഹി: കർണ്ണാടകയിൽ അയോഗ്യരാക്കപ്പെട്ട വിമത എം എൽ എമാർ പ്രതിനിധീകരിച്ചിരുന്ന 15 മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ ഉപതിരഞ്ഞെടുപ്പ് മാറ്റി വെച്ചു. ഒക്ടോബര്‍ 21 ന് ഉപതെരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി നൽകുകയോ ഇടക്കാല ഉത്തരവ് നല്‍കുകയോ വേണമെന്നാവശ്യപ്പെട്ട് അയോഗ്യരാക്കിയ എംഎല്‍എമാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ഈ ഹർജിയിൽ വിധി വരുന്നതുവരെ ഉപതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാമെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കുകയായിരുന്നു.
നിയമസഭയില്‍ നിന്നും രാജിവെച്ചതിനെ തുടര്‍ന്ന് സ്പീക്കര്‍ രമേഷ് കുമാറാണ് മുഴുവന്‍ വിമത എംഎല്‍എമാരെയും അയോഗ്യരാക്കിയത്. എം എല്‍ എമാരുടെ രാജി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സ്പീക്കറുടെ നടപടി. സ്പീക്കറുടെ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ഇവര്‍ക്ക് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
പതിനേഴ് എം എൽ എമാരാണ് അയോഗ്യരാക്കപ്പെട്ടിരിക്കുന്നത്. കോൺഗ്രസ്സിന്റെ പതിമൂന്നും ജനതാ ദൾ സെക്യുലറിന്റെ മൂന്നും കെ പി ജെ പിയുടെ ഒരു എം എൽ എയുമാണ് സ്പീക്കറുടെ നടപടി ചോദ്യം ചെയ്തു സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
Discussion about this post