പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സ്വന്തം രാജ്യത്ത് തന്നെ കോമാളിയായി മാറിയിരിക്കുന്നു. കശ്മീർ വിഷയത്തിൽ യുഎൻ മധ്യസ്ഥത വഹിക്കാനുളള ഇമ്രാന്റെ തീവ്ര ശ്രമത്തെ കുറിച്ച് പ്രസിദ്ധീരിച്ച പാക്കാസ്ഥാൻ ദിനപത്രത്തിലെ കാർട്ടൂൺ വിവാദമായി. ഇതോടെ കാർട്ടൂൺ പ്രസിദ്ധീകരിച്ച പത്രം ക്ഷമാപണവുമായി രംഗത്തെത്തി.
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വഹിച്ച് വണ്ടി വലിക്കുന്ന വലിക്കുന്നതാണ് വിവാദ കാർട്ടൂണിൽ ഉളളത്. ട്രംപും പ്രധാനമന്ത്രിയും സവാരി ആസ്വദിക്കുന്നതിനടയിൽ ചിരിക്കുകയാണ്. അതേ സമയം ഇമ്രാൻ ഖാൻ തയെ കുറിച്ച് ചിന്തിക്കുന്നതായി കാണിച്ചു. ഇമ്രാൻ ഖാൻ കാരറ്റിനായി ആണ് ഉന്തു വണ്ടി വലിക്കുന്നതായി കാണിച്ചിരിക്കുന്നത്. ആർട്ട് വർക്കിൽ പിശക് സംഭവിച്ച കാർട്ടൂൺ പ്രസിദ്ധീകരകശ്മീരിലെ മധ്യസ്ഥിച്ചതിൽ ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നതായി പിന്നീട് ‘ദി നേഷൻ’ ‘ട്വീറ്റ് ചെയ്തു.
യുഎൻ പൊതു സമ്മേളനം ന്യൂയോർക്കിൽ നടക്കുന്ന സമയത്ത് ഇത്തരത്തിലൊരു കലാസൃഷ്ടി പ്രസിദ്ധീകരിച്ചതിൽ ഖേദിക്കുന്നുവെന്നും പറഞ്ഞു. കശ്മീർ പ്രശ്നം അന്താരാഷ്ട്ര വത്ക്കരിക്കാനുളള പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സമീപകാല ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. കശ്മീർ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന് ഇന്ത്യവ്യക്തമാക്കിയിരുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കാനുളള തീരുമാനത്തിൽ അന്താരാഷ്ട്ര സമൂഹം ഇന്ത്യയെ ശക്തമായി പിന്തുണച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഇന്ന് ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്യും.
Discussion about this post