നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ കേസിലെ മുഖ്യസൂത്രധാരൻ.ആൾമാറാട്ടം നടത്തി
എംബിബിഎസ് പ്രവേശനം നേടിയ കേസിലെ മുഖ്യസൂത്രധാരൻ തിരുവനന്തപുരം സ്വദേശി ജോർജ് ജോസഫാണ.് ലക്ഷങ്ങൾ വാങ്ങി ആൾമാറാട്ടം നടത്തുന്നതിൽ ഇടനിലക്കാരനായി ഇയാൾ പ്രവർത്തിച്ചു. തട്ടിപ്പ് നടത്തിയതിന് പിടിയിലായ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളുമാണ് വെളിപ്പെടുത്തൽ നടത്തിയത്. ജോർജ് ജോസഫിനെ കഴിഞ്ഞ ദിവസം തമിഴ്‌നാട് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തിരുന്നു.
തിരുവനന്തപുരത്തെ എൻട്രൻസ് കോച്ചിങ് സെന്റർ ഉടമയാണ് ജോർജ് ജോസഫ്. ഇയാളുടെ സംഘത്തിൽപ്പെട്ട വെല്ലൂർ വാണിയമ്പാടി സ്വദേശി മുഹമ്മദ് ശാഫി, ബെംഗളൂരു സ്വദേശി റാഫി എന്നിവർക്കായി തിരച്ചിൽ തുടരുകയാണ്. ഷാഫിയാണ് ആൾമാറാട്ടത്തിനുള്ള ആളുകളെ കണ്ടെത്തി നൽകിയിരുന്നത്. കസ്റ്റഡിയിലെടുത്ത ജോർജ് ജോസഫിന്റെ ചോദ്യംചെയ്യൽ തുടരുകയാണ്. വ്ൻ തട്ടിപ്പ് പുറത്തുവന്നതോടെ 2017 മുതൽ തമിഴ്‌നാട്ടില് നിന്ന് പ്രവേശനം നേടിയ മെഡിക്കൽ വിദ്യാര്ത്ഥികളുടെ ഡേറ്റാ ബേസ് പരിശോധിക്കാനാണ് അധികൃതരുടെ തീരുമാനം.
എസ് ആർ എം മെഡിക്കൽ കോളേജ്, ശ്രീബാലാജി മെഡിക്കല് കോളേജ്, സത്യ സായി മെഡിക്കല് കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രവീണ്, രാഹുല്, അഭിരാമി എന്നിവരും ഇവരുടെ അച്ഛന്മാരുമാണ് അറസ്റ്റിലായിരിക്കുന്നത്. 23 ലക്ഷം രൂപ ഈടാക്കിയാണ് വിദ്യാർഥികൾക്കു പ്രവേശന പരീക്ഷ എഴുതാൻ ആളുകളെ ഏർപ്പാടാക്കി നൽകിയിരുന്നത്. പരീക്ഷയുടെ മുൻപായി ഒരു ലക്ഷം രൂപ നല്കണം. പ്രവേശനം ഉറപ്പാകുമ്പോൾ ബാക്കി തുകയും നല്കുന്നതായിരുന്നു രീതി.എംബിബിഎസ് പ്രവേശനത്തിന് എത്തിയ ഉദിത് സൂര്യയുടെ ഹാൾടിക്കറ്റിലെ ഫോട്ടോയും വിദ്യാർത്ഥിയുടെ മുഖവും തമ്മിൽ സാമ്യമില്ലെന്ന് കണ്ടെത്തിയതോടെയാണ് വൻ തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്.
Discussion about this post